നെടുവണ്ണൂര്‍: വാകയാട്, പതിനൊന്നു കണ്ടിയില്‍ എരവലത്ത് റഹ്മത്ത് എന്നിവരുടെ വീട്ടില്‍ ഇന്ന് കാലത്ത് അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ ലീക്കായത് പരിഭ്രാന്തി പരത്തി.

വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ പേരാമ്പ്രയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. പ്രദീപിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയുടെ ഒരു യൂണിറ്റ് എത്തുകയും ഗ്യാസ് ചോര്‍ച്ച നിയന്ത്രണവിധേയമാക്കി സിലിണ്ടര്‍ സുരക്ഷിതമായി മാറ്റുകയും ചെയ്തു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി. റഫീഖ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സത്യനാഥ്, വിപിന്‍, അശ്വിന്‍ ഗോവിന്ദ്, മനോജ്, ഹോം ഗാര്‍ഡ് രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
A gas cylinder leak caused panic at naduvannur