നടുവണ്ണൂര്‍ : കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലെ പുതിയപ്പുറത്ത് അപകടമേഖലയ്ക്ക് സമീപത്ത് വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറിയ മരം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മുറിച്ച് മാറ്റിയിരുന്നു.

മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് എടുത്ത് മാറ്റത്തത് കാരണം പെരവച്ചേരി റോഡില്‍ നിന്ന് പുതിയപ്പുറത്ത് സംസ്ഥാന പാതയിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാരും ഏറെ പ്രയാസമനുഭവിക്കുകയാണ്.
കഴിഞ്ഞ ദിവസം പെരവച്ചേരി റോഡില്‍ നിന്ന് സംസ്ഥാന പാതയിലേയ്ക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കില്‍ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീയുടെ കാല്‍ മരത്തിന് തട്ടി പരിക്കേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
The tree that was cut near the danger zone in puthiyappuram was not removed even after months