കൊയിലാണ്ടി: കൃഷി ഭവനുകളിലെ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണി നടത്തുന്ന സര്‍ക്കാര്‍ പദ്ധതിയായ സര്‍വ്വം ചലിതത്തിന് പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. ഊരള്ളൂരില്‍ നടന്ന ബ്ലോക്ക് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കൃഷി ഓഫിസര്‍ അമൃതാ ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ എം. പ്രകാശന്‍ പ്രൊജക്റ്റ് അഗ്രി എഞ്ചിനീയര്‍ എം. ദിദിഷ്, അഗ്രോ സെന്റര്‍ പ്രസിഡന്റ് ജെ.എന്‍. പ്രേം ഭാസിന്‍, എം.സുനിന്‍, കെ. ബാലന്‍, കെ.എം. പ്രമീഷ് എന്നിവര്‍ സംസാരിച്ചു.
true vision koyilandy government scheme for maintenance of agricultural machinery in Krishi Bhawan has started in Pantalayani Block Panchayath