അരിക്കുളം: ഞാറ്റുവേല ചന്ത ആരംഭിച്ചു. അരിക്കുളം പ്രിയദര്‍ശിനി വെല്‍ഫെയര്‍ കോ-ഓപ്പററ്റീവ് സൊസൈറ്റിയുടെയും ഗ്രീന്‍ അംബ്രല ഗാര്‍ഡന്‍ നഴ്‌സറിയുടെയും ആഭിമുഖ്യത്തില്‍ അരിക്കുളം മുക്കിലാണ് ഞാറ്റുവേല ചന്ത നടക്കുന്നത്. ഞാറ്റുവേല ചന്ത ജൂണ്‍ 28 ന് അവസാനിക്കും.

ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന ഗ്രാമ പഞ്ചായത്ത് അംഗം ശ്യാമള നിര്‍വഹിച്ചു. രമേശന്‍ മനത്താനത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിശ്വനാഥന്‍ കൊളപ്പേരി, ലത്തീഫ്, എന്‍.എം. പ്രജീഷ് എന്നിവര്‍ സംസാരിച്ചു.
Nhatuvela market at Arikulam under the auspices of Priyadarshini Welfare Co-operative Society and Green Umbrella Garden Nursery, Arikulam