പേരാമ്പ്ര : പേരാമ്പ്ര ബൈപ്പാസില്‍ നിര്‍ത്തിയിട്ട ബസില്‍ കാറിടിച്ച് 4 പേര്‍ക്ക് പരുക്ക്. പേരാമ്പ്ര ബൈപ്പാസില്‍ ഇഎംഎസ് ജംഗ്ഷന് സമീപം ഇന്ന് ഉച്ചക്ക് 2.50 ഓടെയാണ് അപകടമുണ്ടായത്.

കക്കാട് ഭാഗത്ത് നിന്ന് വന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് ജംഗ്ഷന് സമീപം നിര്‍ത്തിയിട്ട ബസിന് മുന്നില്‍ ഇടിച്ച് അപകടമുണ്ടായത്.
പേരാമ്പ്ര വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണപ്രിയ ബസിനാണ് എതിരെ വന്ന കെഎല്‍ 58 ടി 514 നമ്പര്‍ സ്വിഫ്റ്റ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. റിഷാല്‍ ( 17 ) മേപ്പയ്യൂര്‍, ഷലൂഫ് (17) കക്കട്ടില്‍, സിനാന്‍ (17) കുറ്റ്യാടി, റഹീസ് (18) മേപ്പയ്യൂര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
റഹീസിന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. മറ്റു മൂന്നു പേരെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.
4 school student injured in bus car collision at Perambra Bypass