പേരാമ്പ്ര: വാദ്യ കലാകാരന്‍മാര്‍ക്ക് പിന്തുണയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. വാദ്യ കലാകാരന്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്.

പട്ടിക ജാതി വിഭാഗം കലാകാരന്‍മാര്‍ക്കാണ് വാദ്യോപകരണങ്ങള്‍ കൈമാറിയത്. 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2, 72, 700 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്ക് പരിധിയിലെ 20 ഓളം കലാകാരന്‍മാര്‍ക്ക് വാദ്യോപകരങ്ങള്‍ ലഭ്യമായി.
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വര്‍ണ്ണം ശിങ്കാരിമേളം, പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വിനായക ചെണ്ട വാദ്യസംഘം, ചെറുവണ്ണൂരിലെ ലയം ചെണ്ടവാദ്യസംഘം എന്നിവയിലെ കലാകാരന്‍മാര്‍ക്കാണ് വാദ്യോപകരണങ്ങള്‍ ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭ ശങ്കര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് ബിഡിയോ കെ.സി ഷൈലേഷ്, ഹെഡ് ക്ലാര്‍ക്ക് പി.എം ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പട്ടിക ജാതി വികസന ഓഫീസര്‍ പി.വി സുഷമ സ്വാഗതം പറഞ്ഞ ചടങ്ങിന് സീനിയര്‍ ക്ലാര്‍ക്ക് കെ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Perambra Block Panchayat distributed musical instruments