കാവുന്തറ: പള്ളിയത്ത് കുനിയില്‍ സ്ഥിതിചെയ്യുന്ന ശാന്തിസദനം മദ്‌റസയുടെ പതിമൂന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി പരിപാടി ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ.പി മുഹ്‌യുദ്ദീന്‍, കെ. ഇമ്പിച്ചാലി, വി.പി അബ്ദുറഹ്‌മാന്‍, എം. സത്യനാഥന്‍, സാജിദ് ഏക്കാട്ടൂര്‍, പ്രൊഫസര്‍ വി.കെ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. മദ്‌റസ പ്രിന്‍സിപ്പാള്‍ കെ.കെ മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനസ് കെ.കെ. നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
Shanthisadanam Madrasa Anniversary Celebration