പേരാമ്പ്ര : സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ യുവതിയെ വര്‍ഷങ്ങളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി. നടുവണ്ണൂര്‍ സ്വദേശി തെക്കേമണ്ഡലപ്പുറത്ത് അമൃത (33) ആണ് ആലപ്പുഴ സ്വദേശികളായ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയത്.

വിവാഹശേഷം ഭര്‍ത്താവും വീട്ടുകാരും സാമ്പത്തികാവശ്യങ്ങള്‍ക്കും ലോക്കറില്‍ സൂക്ഷിക്കാനെന്ന പേരിലുമായി ഏകദേശം 45 പവനോളം സ്വര്‍ണം യുവതിയുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചതായി അമൃത ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.
കൊടുത്ത സ്വര്‍ണം തിരിച്ചു നല്‍കാനായി യുവതി ആവശ്യപെട്ടത്തോടെ ഭര്‍ത്താവ് അനൂപ് വീട്ടില്‍ ലഹരിപദ്ധര്‍ത്ഥങ്ങള്‍ ഉപയോഗിച്ചെത്തി യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായും അമൃത വ്യക്തമാക്കി.
കൂടുതല്‍ സ്വര്‍ണം വീട്ടില്‍ ചോദിക്കാനായി അനൂപ് ആവശ്യപ്പെടുകയും യുവതിയെ മര്‍ദ്ധിക്കുകയും തീപ്പെട്ടികൊള്ളി ഉരസി ദേഹത്തും തലയിലുമിട്ട് പൊള്ളിക്കുകയും ചെയ്തതായും യുവതി പറഞ്ഞു.
ഉപദ്രവം ഭയന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ഒത്തുതീര്‍പ്പിനായി അനൂപ് സമീപിക്കുകയും വാങ്ങിയ സ്വര്‍ണം തിരിച്ചു നല്‍കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പ്രതിയുടെയും വീട്ടുകാരുടെയും ഭാഗത്തു നിന്നും പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അമൃത വ്യക്തമാക്കി.
അമൃതയുടെ പരാതിയില്‍ കായംകുളം സ്വദേശികളായ ഭര്‍ത്താവ് അനൂപ് ഭര്‍തൃമാതാവ് ലളിതാമ്മ ഭര്‍തൃപിതാവ് ശശികുമാര്‍ പിള്ള എന്നിവരുടെ പേരില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തു.
Complaint of rape of a young woman in Perambra over dowry