പേരാമ്പ്ര: സംസ്‌കൃതി ആദ്ധ്യാത്മിക വിദ്യാപീഠം ഉദ്ഘാടനം ചെയ്തു. ഒരു ദശാബ്ദത്തിലേറെക്കാലമായി പേരാമ്പ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സംസ്‌കൃതി ആദ്ധ്യാത്മിക വിദ്യാപീഠത്തിന്റെ ഉദ്ഘാടനം കൊളത്തൂര്‍ അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദപുരി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സൂരജ് മരുതിയാട്ട് രചിച്ച കുലയോഗി എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ആചാര്യ ത്രൈപുരം ഗോപാലകൃഷണന്‍ നിര്‍വഹിച്ചു.
വി.പി. വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ഇ. സേതുമാധവന്‍, ആര്‍.പി. പ്രസാദ്, കെ.വി. ബാലഗോപാലന്‍, ചന്ദ്രന്‍ ഭാരത്, ഷീജാബായ് എന്നിവര്‍ സംബന്ധിച്ചു. കെ.പി. രാമദാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുകുമാരന്‍ നായര്‍ നന്ദിയും പറഞ്ഞു.
Inauguration of the Sanskriti Adhyatmika Vidyapeedam at perambra