പേരാമ്പ്ര: അവധിക്കാല അധ്യാപക സംഗമത്തിന്റെ ആദ്യഘട്ട പരിശീലനം പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരഭിച്ചു. 540 അധ്യാപരാണ് ഒന്നു മുതല്‍ ഏഴുവരെയുള്ള വിവിധ ക്ലാസ്സുകളിലെ വിവിധ വിഷയങ്ങളിലായി പങ്കെടുക്കുന്നത്.

പരിഷ്‌ക്കരിച്ച പാഠ്യ പദ്ധതിയെയും പുതിയ പാഠപുസ്തകങ്ങളെയും അടിസ്ഥാനമാക്കിയുള്ള പഠനലക്ഷ്യങ്ങള്‍ കുട്ടികള്‍ക്ക് കൈവരിക്കാനുതകുന്ന രീതിയിലുള്ള പരിശീലനമാണ് സമഗ്ര ശിക്ഷാ കേരളയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. ഓരോ കുട്ടിയും വ്യത്യസ്തരാണ്.
ഈ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികള്‍ക്ക് അവരുടെ പരിമിതികള്‍ മറികടക്കാനും അതിജീവനത്തിനുള്ള ശേഷിനേടാനുമുള്ള സമഗ്ര ഗുണമേന്മാ പദ്ധതിയില്‍ ഊന്നിയുള്ള പരിശീലനം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത് പരിശീലനം പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപകന്‍ പി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.കെ ഷാജു മുഖ്യാതിഥിയായി. എം. ലിമേഷ്, ടി.കെ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റര്‍ കെ. ഷാജിമ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ ദീപേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
The first phase of the vacation teachers' meeting