പേരാമ്പ്ര: സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ മദ്രാസ്, കേരള നിയമസഭ അംഗമായ പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവിന്റെ സ്മരണയില്‍ പ്രസിദ്ധം ചെയ്ത സാദരം സ്മണികയുടെ പ്രകാശനവും അദേഹത്തിന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ സി ഹരിയുടെ ഒന്നാം ചരമ ദിനവും ഹരിയെന്റെ ഹൃദയ ബന്ധു പുസ്തക പ്രകാശന ചടങ്ങിന്റ ഉദ്ഘാടനവും നടന്നു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്‌റ് ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വാസിച്ച പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവ് കാലം സാക്ഷ്യപെടുത്തിയ ജന നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കാലഘട്ടങ്ങള്‍ക്ക് ഇപ്പുറവും ചരിത്ര സത്യങ്ങള്‍ മായാതെ നിലനില്‍ക്കുമെന്നും മുന്‍കാല നേതാക്കന്മാരുടെ അനുഭവങ്ങള്‍ രേഖപെടുത്തുമ്പോള്‍ അത് പുതു തലമുറ പഠന വിധേയേമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആയിരം എക്ര സ്ഥലം ഉള്ളപ്പോള്‍ ഭൂപരിഷ്‌ക്കരണ നിയമം പാസ്സാക്കുവാന്‍ മുന്നില്‍ നിന്ന കുഞ്ഞിരാമന്‍ കിടാവ് പൊതുരംഗത്തെ വേറിട്ട വ്യക്തിത്വം ആണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീധരന്‍ പാലയാട്ട് അധ്യക്ഷത വഹിച്ചു.
എം.കെ രാഘവന്‍ എംപി മുഖ്യാതിഥിയായിരുന്നു. പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവ് സ്മരണിക സാദരം രമേശ് ചെന്നിത്തലയില്‍ നിന്ന് എ.കെ പത്മനാഭന്‍ ഏറ്റുവാങ്ങി പ്രകാശനം നിര്‍വ്വഹിച്ചു. സി ഹരിയുടെ ഓര്‍മ്മയില്‍ ഹരിയെന്റെ ഹൃദയ ബന്ധു എന്ന പുസ്തകം മുന്‍ മന്ത്രി സി.കെ നാണു ജോസഫ് എം പുതുശേരിക്ക് നല്‍കി നിര്‍വ്വഹിച്ചു.
ടി.വി മുരളി പുസ്തക പരിചയം നടത്തി. ആദ്യകാല സോഷ്യലിസ്‌റ് പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി, വിനോദ് സിംഗ് ചെറിയാന്‍, ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, കെ ജയന്ത്, ആര്‍ജെഡി ദേശീയ സെക്രട്ടറി അനു ചാക്കോ, ഇ.പി മുഹമ്മദ്, വി.പി അനന്ത പത്മനാഭന്‍, എന്‍.കെ വത്സന്‍, വി.പി ലത്തീഫ്, ഇ.കെ. ശ്രീനിവാസന്‍, പി.സി രാധാകൃഷ്ണന്‍, എന്‍ നാരായണന്‍ കിടാവ്, സി പ്രേമന്‍, അരുണ്‍ ദാസ്, ഇ.എം ബാബു സംസാരിച്ചു.
Ramesh Chennithala: A leader who witnessed the time of Kunhiraman Kidavu