പേരാമ്പ്ര: പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികം കരിദിനമായി ആചരിക്കുമെന്ന് പേരാമ്പ്ര നിയോജക മണ്ഡലംയുഡിഎഫ്്കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു.

പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സര്‍ക്കാറിനെതിരെ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താന്‍ യോഗം തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ഇ. അശോകന്‍, കെ.എ. ജോസ് കുട്ടി, ആര്‍.കെ. മുനീര്‍, രാജീവ് തോമസ്, ജയരാജ് മൂടാടി, രാജന്‍ മരുതേരി, ഇ.വി രാമചന്ദ്രന്‍, കെ.കെ.വിനോദന്‍, ടി.കെ.എ ലത്തീഫ്, കെ. മധൂ കൃഷ്ണന്‍, കെ.പി രാമചന്ദ്രന്‍, കെ.എം. സുരേഷ് ബാബു, എസ്.കെ അസ്സയിനാര്‍, പി.ടി. അഷറഫ്, കെ.പി. രാമദാസ്, ടി.പി. മുഹമ്മദ്, കമ്മന അബ്ദുറഹിമാന്‍, സുധാകരന്‍ പറമ്പാട്ട്, എടത്തില്‍ ശിവന്‍, പി.എസ് സുനില്‍കുമാര്‍, എ.കെ സൈനുദ്ദീന്‍, ടി.പി. മുഹമ്മദ് നാസര്‍ മുളിയങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
UDF says Pinarayi government's fourth anniversary will be observed as a black day