ആശാരി മുക്ക് ഗ്രാമോത്സവത്തിന് നാളെ തുടക്കമാവും

ആശാരി മുക്ക് ഗ്രാമോത്സവത്തിന് നാളെ തുടക്കമാവും
May 16, 2025 10:35 AM | By SUBITHA ANIL

പേരാമ്പ്ര : കൂത്താളി ഗ്രാമ പഞ്ചായത്തിലെ ആശാരി മുക്ക് ഗ്രാമോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2013 മുതല്‍ ജനകീയ കൂട്ടായ്മയിലൂടെ നാടിന്റെ ഉത്സവമായി നടത്തിവരുന്ന അഞ്ചാമത് ഗ്രാമോത്സവത്തിനാണ് നാളെ തുടക്കമാവുന്നത്. ഒരു നാടിന്റെ സ്‌നേഹവും സാഹോദര്യവും വിളിച്ചോതി അവരുടെ സര്‍ഗസൃഷ്ടികള്‍ അരങ്ങേറുന്ന രണ്ട് രാവുകള്‍.

ചിത്രരചനാ മത്സരവും നാട്ടിലെ പാട്ടുകാരുടെ സ്വരമാധുരി ആസ്വദിക്കാനും അവരോടൊപ്പം ആടാനും പാടാനും, സെമിനാറും, പ്രാദേശിക കലാവിരുന്നും,ഘോഷയാത്രയും സാംസ്‌കാരിക സദസ്സും മെഗാ തിരുവാതിരയും സ്ത്രീകളുടെ കോല്‍ക്കളിയും ഗോത്രകലയുംനാടിന് അഭിമാനമായവരെ ആദരിക്കലും ക്യാരംസ് ടൂര്‍ണമെന്റും മെഡിക്കല്‍ ക്യാമ്പും ഗാനമേളയും എല്ലാം ഒത്ത് ചേരുമ്പോള്‍ നന്മയുടെ നാടിന്റെ ഗ്രാമോത്സവം മറ്റൊരു ചരിത്രമാവും.

കലാ സാംസ്‌കാരിക രംഗത്ത് എന്നും ആശാരി മുക്കിന്റെ നിറ സാന്നിധ്യവും അധ്യാപകനുമായിരുന്ന പി ജനാര്‍ദ്ദനന്റെ നാമഥേയത്തിലുള്ള നഗരിയിലാണ് ഈ ജനകീയ ഉത്സവ രാവ് ഒരുക്കുന്നത്. ശനിയാഴ്ച കാലത്ത് 5 മുതല്‍ 15 വയസ് വരെയുള്ള യുള്ളവരെ പങ്കെടുപ്പിച്ച് നാടിന്റെ ചിത്രകാരന്‍ പി.സി. സന്തോഷിന്റെ സ്മരണാര്‍ത്ഥം ചിത്രരചന മത്സരവും ചിത്ര പ്രദര്‍ശനവും ഒരുക്കുന്നു.

10 മണി മുതല്‍ കാരംസ് ടൂര്‍ണമെന്റ്. ഉച്ചക്ക് 2 മണിക്ക് നാട്ടിലെ പാട്ടുകാരോടൊപ്പം ആടാനും പാടാനും നാട്ടുവഴി ഈണം, 4 മണിക്ക് ജീവിതമാണ് ലഹരി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനുപ് കുമാര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പി. സുരേഷ്, നാടക പ്രവര്‍ത്തകന്‍ കെ.സി. കരുണാകരന്‍ എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് 5 മണിക്ക് നടക്കുന്ന പി. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ അനുസ്മരണം വടകര എം.പി. ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യഷയാവുന്ന ചടങ്ങില്‍ തിരൂര്‍ ആക്ട് സെക്രട്ടറി കരീം മേച്ചേരി ഉള്‍പ്പെടെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. രാത്രി 8 മണിക്ക് കലാമണ്ഡലം ഷീന പ്രദീപ് അണിയിച്ചൊരുക്കുന്ന രംഗപൂജയോടെ പ്രാദേശിക കലാവിരുന്നിന് തുടക്കമാവും.

മെയ് 18 ഞായറാഴ്ച കാലത്ത് അങ്കണവാടി കലോത്സവത്തോടെ രണ്ടാം ദിനത്തിന് തുടക്കമാവും. 10 മണി മുതല്‍ മെഡിക്കല്‍ ക്യാമ്പ്. രണ്ട് മണിക്ക് നാട്ടുവഴി ഈണം. 5 മണിക്ക് പനക്കാട് താഴത്തില്ലത്ത് മുക്ക്, ഓണിയില്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെുന്ന സാംസ്‌ക്കാരിക ഘോഷയാത്രകള്‍ ഉത്സവ നഗരിയില്‍ എത്തിച്ചേരും. 6 മണിക്ക് മെഗാ തിരുവാതിരയും തുടര്‍ന്ന് സ്ത്രീകളുടെ കോല്‍ക്കളിയും അരങ്ങേറും.

7 മണിക്ക് കക്കയം അമ്പലകുന്ന് ഉന്നതി ഊര് മൂപ്പന്‍ ബിജുവും സംഘവും അവതരിപ്പിക്കുന്ന ഗോത്രകല വട്ടപ്പാട്ട്. 7.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍ ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ സ്ട്രക്ടറല്‍ എഞ്ചിനിയറിംഗ് പി എച്ച് ഡി നേടിയ ഡോ അഭിലാഷ് നായര്‍, കനാലിലേക്ക് മറിഞ്ഞ കാറിലുള്ളവരെ സ്വജീവന്‍ മറന്ന് രക്ഷിച്ച അന്‍വര്‍, പിഞ്ചു ലാന്‍ , യുവ സാഹിത്യകാരന്‍ ദിലീപ് പയ്യോര്‍മല എന്നിവരെ ആദരിക്കും.

ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. രാത്രി 9 മണിക്ക് നടക്കുന കോഴിക്കോട് സൂര്യയുടെ ഗാനമേളയോടെ അഞ്ചാമത് ഗ്രാമോത്സവത്തിന് സമാപനമാവും. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ പി. സന്തോഷ്, ചെയര്‍മാന്‍ എ.കെ. മോഹന്‍, കെ.എം. വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.



Asari Mukku Village Festival to begin tomorrow at koothali

Next TV

Related Stories
യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു

Jul 23, 2025 10:52 PM

യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു

സര്‍വകക്ഷി ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസും യുഡിഎഫും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും...

Read More >>
സ്‌കൂള്‍ റീഡിങ് റൂമിലേക്ക് ഇംഗ്ലീഷ് പത്രവും മേശയും കൈമാറി

Jul 23, 2025 10:20 PM

സ്‌കൂള്‍ റീഡിങ് റൂമിലേക്ക് ഇംഗ്ലീഷ് പത്രവും മേശയും കൈമാറി

പേരാമ്പ്ര ജിയുപി സ്‌ക്കൂള്‍ പിടിഎ കമ്മിറ്റി സ്‌കൂള്‍ റീഡിങ് റൂമിലേക്ക് മേശയും, ഇംഗ്ലീഷ് പത്രവും വിതരണം ചെയ്തു....

Read More >>
ബസ് സമരം; സര്‍വ്വകക്ഷിയോഗത്തില്‍ ഒത്തുതീര്‍പ്പായി

Jul 23, 2025 10:07 PM

ബസ് സമരം; സര്‍വ്വകക്ഷിയോഗത്തില്‍ ഒത്തുതീര്‍പ്പായി

പേരാമ്പ്രയില്‍ നടക്കുന്ന ബസ് തടയലിന്...

Read More >>
വി.എസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Jul 23, 2025 09:17 PM

വി.എസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

പേരാമ്പ്രയില്‍ സര്‍വ്വ കക്ഷി മൗനജാഥയും അനുശോചന യോഗവും...

Read More >>
ബാലന്‍ മാണിക്കോത്ത് അനുസ്മരണം

Jul 23, 2025 08:59 PM

ബാലന്‍ മാണിക്കോത്ത് അനുസ്മരണം

എന്‍ജിഒ അസോസിയേഷന്‍ നേതാവും ആവളയിലെ രാഷ്ട്രീയ കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ബാലന്‍ മാണിക്കോത്തിന്റെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം...

Read More >>
സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളെജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്

Jul 23, 2025 05:19 PM

സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളെജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്

സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ വിവിധ കോളെജില്‍...

Read More >>
News Roundup






//Truevisionall