മേപ്പയ്യൂര്‍: രാപ്പകല്‍ സമര യാത്രക്ക് മേപ്പയ്യൂര്‍ ടൗണില്‍ സ്വീകരണം നല്‍കി. ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച സര്‍ക്കാര്‍ തീരുമാനം ശുദ്ധ തട്ടിപ്പെന്ന് രാപ്പകല്‍ സമര യാത്ര ക്യാപ്റ്റനും കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം.എ. ബിന്ദു പറഞ്ഞു.

സമരം തീര്‍ക്കാനല്ല, പരാജയപ്പെടുത്താന്‍ കഴിയുമോ എന്നാണ് ഈ ചെപ്പടിവിദ്യകൊണ്ട് ശ്രമിക്കുന്നത്. രാപ്പകല്‍ സമര യാത്രക്ക് മേപ്പയൂര്‍ ടൗണില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ. പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം സ്വാഗത സംഘം ജില്ലാ വൈസ് ചെയര്‍പേഴ്‌സണും സാമൂഹ്യ പ്രവര്‍ത്തകയുമായ വി.പി. സുഹറ ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ രവീന്ദ്രന്‍ വള്ളില്‍, കോണ്‍ഗ്രസ് നേതാക്കളായ പെരുമ്പട്ടാട്ട് അശോകന്‍, പറമ്പാട്ട് സുധാകരന്‍, മുസ്ലീം ലീഗ് നേതാക്കളായ മുജീബ് കോമത്ത്, എം.കെ. അബ്ദുറഹിമാന്‍, സിപിഐ (എം.എല്‍) സംസ്ഥാന കമ്മിറ്റി അംഗം വി.എ. ബാലകൃഷ്ണന്‍, കെഎഎച്ച്ഡബ്ല്യുഎ ജില്ലാ പ്രസിഡന്റ് സി.സി. മിനി, യുത്ത് കോണ്‍ഗ്രസ് നേതാക്കളായ അര്‍ഷാന, കെ.കെ അനുരാഗ്, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ആര്‍.കെ. ഗോപാലന്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് പ്രസന്നകുമാരി ചൂഴിക്കല്‍, ജനാധിപത്യ വേദി പ്രതിനിധി ഷിനോജ് എടവന, ആശാ വര്‍ക്കര്‍ ഇന്ദിര, കെഎസ്എസ്പിഎ നേതാവ് വിജയന്‍ മയൂഖം, യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്നിവര്‍ സംസാരിച്ചു.
മേപ്പയ്യൂര്‍ സ്വാഗത സംഘം സമാഹരിച്ച 10000 രൂപ സമരയാത്ര ക്യാപ്റ്റന്‍ എം.എ. ബിന്ദുവിന് കൈമാറി. തുടര്‍ന്ന് 'വൈറ്റ് റോസ്' കലാസംഘം അവതരിപ്പിച്ച ഗാന സദസ്സും നടന്നു.
മെയ് 5 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച രാപകല്‍ സമരയാത്ര കാസര്‍ഗോഡ് ജില്ല പിന്നിട്ട് കണ്ണൂര്‍ ജില്ലയിലൂടെ പര്യടനം തുടരുന്നു. 45 ദിവസം ഈ യാത്ര നീണ്ടു നില്‍ക്കും. ഫ്രെബ്രുവരി 10 ന് ആശമാര്‍ സെക്രട്ടേറിയേറ്റിന് മുന്നിലാരംഭിച്ച അനിശ്ചിതകാല രാപകല്‍ സമരത്തിന്റെ പുതിയൊരു ഘട്ടമാണ് ഈ യാത്ര.
ആശമാര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സമരമുറ സംഘടിപ്പിച്ചിരിക്കുന്നത്. 14 ജില്ലകളിലെയും ജന പിന്തുണകളെ ഏറ്റുവാങ്ങി ജൂണ്‍ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടുകൂടി യാത്ര സമാപിക്കും.
A reception was given in Meppayyur for the day-night protest march