ചങ്ങരോത്ത് : ചങ്ങരോത്ത് ഫെസ്റ്റ് ദൃശ്യം 2025 ന്റെ ലോഗോ പ്രകാശനം ചെയ്തു. മെയ് 14 മുതല്‍ 20 വരെ കടിയങ്ങാട് പാലത്ത് വെച്ച് നടക്കുന്ന ചങ്ങരോത്ത് ഫെസ്റ്റ് - ദൃശ്യം 2025 ന്റെ ലോഗോ പെരുവണ്ണാമൂഴി ഫെസ്റ്റ് സമാപന വേദിയില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ പ്രകാശനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
Changaroth Fest; Logo of Drishyam 2025 released