പേരാമ്പ്ര: നൊച്ചാട് ജനകീയ ഫെസ്റ്റ് 2025 ഏപ്രില്‍ 20 മുതല്‍ 26 വരെ നടക്കുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരിപാടി നടക്കുന്നത്.

വോളി ഫെസ്റ്റ് , കേരളീയം നൃത്തസന്ധ്യ, വയലിന്‍ ഫ്യൂഷന്‍, എംടിക്ക് ആദരം, നാടകം, കുടുംബശ്രീ കലാമേള, ഇശല്‍ രാവ്, സാംസ്‌കാരിക ഘോഷയാത്ര, മ്യൂസിക് നൈറ്റ് എന്നീ പരിപാടികളാണ് നടക്കുന്നത്.
ഇന്ന് ഏപ്രില്‍ 24 ന് പ്രധാന വേദിയില്‍ വൈകുന്നേരം 6 മണിക്ക് സാംസ്‌ക്കാരിക സായാഹ്നം ഉദ്ഘാടനം മുഹമ്മദ് പേരാമ്പ്ര നിര്‍വ്വഹിക്കും.
രാത്രി 7 മണിക്ക് കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ് നാടകം അരങ്ങേറും. തുടര്‍ന്ന് 9 മണിക്ക് കവര മ്യൂസിക് ബാന്റും നടക്കും.
Today at the Nochad Janakiya Festival