കൊയിലാണ്ടി: നെല്ല്യാടി പാലത്തിന് സമീപം പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കാവുന്തറ കുറ്റിമാക്കൂല്‍ മമ്മുവിന്റെ മകന്‍ അബ്ദുറഹിമാന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെനെല്ല്യാടിപുഴയുടെ ഭാഗത്ത് കമഴ്ന്നുകിടക്കുന്ന രീതിയില്‍ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്.

ഉടനെ കൊയിലാണ്ടി പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.ഫയര്‍ഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ രാത്രിയാണ് അബ്ദുറഹിമാന്‍ മുത്തായി പുഴയിലേക്ക് ചാടിയത്.ഇത് വഴി ബൈക്കില്‍ യാത്ര ചെയ്തവരാണ് ഒരാള്‍ പുഴയിലേക്ക് ചാടിയതായി വിവരമറിയിച്ചത്.പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കൂടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്സും സംഘവും തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ സ്‌കൂബ ടീം ഉള്‍പ്പെടെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Body found in Nelliyadi river identified