പേരാമ്പ്ര: സ്വന്തം ജീവന്‍ പണയം വെച്ച് മരണത്തോട് മല്ലടിച്ചവര്‍ക്ക് രക്ഷകനായ അന്‍വറിന് ക്ഷേത്ര കമ്മറ്റിയുടെ ആദരവ്.
കുളിക്കുന്നതിനിടെ കനാലില്‍ വീണ് മരണത്തോട് മല്ലടിച്ച രണ്ടു പേരെ രക്ഷപ്പെടുത്തിയതിനാണ് കണ്ണന്‍കുന്നുമ്മല്‍ അന്‍വറിനെ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് പൊന്നാട അണിയിച്ച് ആദരിച്ചത്.
കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആദരവ് ഒരുക്കിയത്.
കൂടാതെ നേത്രപരിശോധന ക്യാമ്പും, ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ചടങ്ങ് വാര്‍ഡ് അംഗം പി.ആര്‍ സാവിത്രി ഉദ്ഘാടനം ചെയ്തു. കെ.സി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഡോ: നന്ദിനി, എം. മോഹനകൃഷ്ണന്‍, വി.ഡി. പ്രേമരാജന്‍, സുദീപ്, ശോഭ ബാലകൃഷ്ണന്‍, കെ. പ്രകാശ്, പണിക്കര്‍, ഷജിത് കുമാര്‍, കേളോത്ത് ബാലകൃഷ്ണ മാരാര്‍, പി.കെ. ചന്ദ്രന്‍, കെ.എം. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Temple committee pays tribute to Anwar, who saved those who risked their lives to fight death