---
title: "പയ്യോളിയില്‍ ലഹരിവേട്ട തുടരുന്നു ; ഒരാള്‍  പിടിയില്‍"
english_title: "Drug trafficking continues in Payyoli;"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/285602/drug-trafficking-continues-in-payyoli"
published_at: "2025-04-24T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680a1ef09bbc5_lahari.JPG"
keywords: []
---

# പയ്യോളിയില്‍ ലഹരിവേട്ട തുടരുന്നു ; ഒരാള്‍  പിടിയില്‍

> **Lead Summary:** **പയ്യോളി:** പയ്യോളിയില്‍ കുട്ടികളെ ലക്ഷ്യം വച്ചും ലഹരി കച്ചവടം നടത്തുന്നതിനിടയില്‍ ഒരാള്‍ പൊലീസ് പിടിയില്‍ . തിക്കോടി സ്വദേശി പുതിയകത്ത് ഷാജിദ് ആണ് പിടിയിലായത്. ഇന്ന് രാവിലെ തിക്കോടി കല്ലകത്ത് ബീച്ചില്‍ വച്ച് ലഹരിവസ്തുക്കള്‍ ആളുകള്‍ക്ക് വിതരണം ചെയ്യുന്നതായി കാണപ്പെട്ടത്തോടെയാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.

## Article Content

**പയ്യോളി:** പയ്യോളിയില്‍ കുട്ടികളെ ലക്ഷ്യം വച്ചും ലഹരി കച്ചവടം നടത്തുന്നതിനിടയില്‍ ഒരാള്‍ പൊലീസ് പിടിയില്‍ . തിക്കോടി സ്വദേശി പുതിയകത്ത് ഷാജിദ് ആണ് പിടിയിലായത്. ഇന്ന് രാവിലെ തിക്കോടി കല്ലകത്ത് ബീച്ചില്‍ വച്ച് ലഹരിവസ്തുക്കള്‍ ആളുകള്‍ക്ക് വിതരണം ചെയ്യുന്നതായി കാണപ്പെട്ടത്തോടെയാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.

തുടര്‍ന്ന് പ്രതിയേയും ഇയാള്‍ കൈവശം വച്ചിരുന്ന 7 പാക്കറ്റ് ഹാന്‍സും 9 പാക്കറ്റ് കൂള്‍ ലിപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരില്‍ എസ് ഐ റഫീഖ് സ്വമേധയാ കേസെടുത്തു. കുറച്ചു ദിവസം മുന്‍പ് പയ്യോളി ബീച്ചില്‍ വച്ച് 2.75ഗ്രാം എംഡിഎംഎ യും6.87ഗ്രാം കഞ്ചാവുമായി കുന്നത്തുകര സ്വദേശി ഷഫീഖ് (34) നെ പയ്യോളി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/285602/drug-trafficking-continues-in-payyoli)