പേരാമ്പ്ര: എ.ഐ.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് ചിത്രാ വിജയന്‍ സമ്മേളനത്തിന്റെ പതാക ഉയര്‍ത്തി. സമ്മേളനം എഐഎസ്എഫ് സംസ്ഥാന പ്രസഡണ്ട് ആര്‍.എസ് രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും, ചരിത്രവും ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ, പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുമെന്നും, രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയും,വിദ്യാഭ്യാസനയം പോലും തിരുത്തിയെഴുതി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ യൂസഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍, അസി സെക്രട്ടറിപി.ഗവാസ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആര്‍.ശശി, അജയ് ആവള, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, എഐഎസ്എഫ് സംസ്ഥാന വൈ പ്രസിഡണ്ട് ബി.ദര്‍ശിത്ത്, എകെഎസ്ടിയു ജില്ലാ സെക്രട്ടറി ബി.ബി ബിനീഷ്, എ.കെചന്ദ്രന്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി ടി. ഭാരതി, കെ.കെഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അതരിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന ജോയിന്റ് സെക്രട്ടറിഎ.അധിന്‍ അവതരിപ്പിച്ചു.
AISF Kozhikode District Conference held in Perambra