പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് ഭരിക്കുന്ന ഭരണസമിതിയുടെ ദുര്‍ഭരണത്തെയും ഭരണസ്തംഭനത്തിനുമെതിരെ സിപിഐഎം നേതൃത്വത്തില്‍ ശക്തമായ ഉപരോധ സമരം സംഘടിപ്പിച്ചു.

സിപിഎം ജില്ലാകമ്മിറ്റി അംഗമായ എം. കുഞ്ഞമ്മദ് സമരം ഉദ്ഘാടനം ചെയ്തു. 'പഞ്ചായത്ത് ഭരണകൂടം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നതില്‍ പരാജയപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ജനങ്ങളെ തെരുവിലിറക്കിയതിന്റെ കാരണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
സിപിഎം ലോക്കല്‍ സെക്രട്ടറി ടി. മനോജ് സ്വാഗതം പറഞ്ഞ സമരത്തില്‍ ആവള ലോക്കല്‍ സെക്രട്ടറി നബീസ കൊയിലോത്ത് സമരത്തിന് അധ്യക്ഷത വഹിച്ചു.
ഉപരോധ സമരത്തില്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗം അമര്‍ഷാനി, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗം എന്‍.ആര്‍. രാഘവന്‍, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്ത് തലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ് എന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്താനുള്ള ഈ സമരം വിജയകരമായ തുടക്കം മാത്രമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന സമരത്തില്‍ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും യുവജനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്തു. ലോക്കല്‍ കമ്മിറ്റിയും മേഖലയിലുളള വനിതാ, യുവജന സംഘടനകളും കൂട്ടായ്മയായി പരിപാടിയില്‍ പങ്കെടുത്തു.
സമരത്തിന്റെ സമാപനത്തില്‍, അധികൃതര്‍ ഉടന്‍ തന്നെ പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം പ്രതിഷേധം ഊര്‍ജ്ജസ്വലമാക്കുമെന്ന്് സിപിഎം മുന്നറിയിപ്പ് നല്‍കി.
CPI(M) staged a fierce protest in Cheruvannur Panchayat against the administrative gridlock