പെരുവണ്ണാമൂഴി: എന്‍എച്ച് 66 ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപറമ്പ് ജംഗ്ഷനിലെ പ്രധാന ട്രാന്‍സ്മിഷന്‍ ലൈന്‍ റോഡിന്റെ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിക്കായി നാളെ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആറ് അര്‍ദ്ധരാത്രി വരെ കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാല ഷട്ട്ഡൗണ്‍ ചെയ്യുമെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, തലക്കുളത്തൂര്‍, ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി, തുറയൂര്‍, അരിക്കുളം പഞ്ചായത്തുകളിലും ഫറോക്ക് മുന്‍സിപാലിറ്റിയിലും, ജലവിതരണം പൂര്‍ണ്ണമായി മുടങ്ങും.
ഈ സ്ഥലങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം പൂര്‍വ്വസ്ഥിയിലാവാന്‍ ഒരു ദിവസംകൂടി അധികമെടുക്കും.
Water supply will be completely disrupted.