പേരാമ്പ്ര: കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സബ്ബ് ട്രഷറിക്കു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, ശംബള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, 7 ഗഡുക്ഷാമാശ്വാസം അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പു വരുത്തുക, ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.
കെഎസ്എസ്പിഎ വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് എം. വാസന്തി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഇ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിഎ പ്രവര്‍ത്തകര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
കെ. മധു കൃഷ്ണന്‍, മഹിമ രാഘവന്‍ നായര്‍, ഇടത്തില്‍ ശിവന്‍, വി.പി. ഇബ്രാഹിം, വി. കണാരന്‍, വി.കെ. രമേശന്‍, ബാബു ചാത്തോത്ത്, സി.കെ. രാഘവന്‍, പി. സുഷമ, വി.പി. പ്രസാദ്, യു.കെ. അശോകന്‍, പി. മൂസ്സ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
KSSPA Perambra Constituency Committee held a protest dharna