പേരാമ്പ്ര: സമൂഹത്തെ നശിപ്പിക്കുന്ന മാരക ലഹരി വിപത്തിനെതിരെ എഐവൈഎഫ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ജിജോയ് ആവള സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. രാജു അധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ഭാസ്‌കരന്‍, ടി. ഭാരതി, വിനോദ് തിരുവോത്ത്, കെ.എന്‍. രജ്ഞിത്ത് എന്നിവര്‍ സംസാരിച്ചു.
AIYF organizes night march in Perambra