പേരാമ്പ്ര: കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലെ കരുവണ്ണൂരില്‍ മാവേലിസ്റ്റോറിന് മുന്‍പില്‍ കാര്‍ പോസ്റ്റിന് ഇടിച്ച് അപകടം. അത്തോളി സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

അത്തോളിയില്‍ നിന്നും വയനാട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടം. വാഹനത്തില്‍ മൂന്ന് കുട്ടികളടക്കം 5 പേരാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. പോസ്റ്റില്‍ ഇടിച്ച ഉടനെ കാറിലെ എയര്‍ബാഗ് പൊട്ടിയതും രക്ഷയായി. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.
കുറ്റ്യാടി സംസ്ഥാന പാതയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍തന്നെ നഷ്ടപ്പെട്ടു. ഒരു വര്‍ഷത്തിനിടെ നിരവധി മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. അനേകം പേര്‍ ഇപ്പോഴും ഗുരുതര പരിക്കുകളോടെ വീടുകളിലും ആശുപത്രികളിലും കഴിയുന്നുമുണ്ട്.
കൂടാതെ വലിയ വാഹനങ്ങള്‍ കടന്നു പോകാനുള്ള സൗകര്യങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ റോഡിന് ഇരുഭാഗങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്ന സാഹചര്യം പേരാമ്പ്ര ടൗണില്‍ ഉണ്ട്.
പട്ടണത്തിലൂടെ വാഹനങ്ങള്‍ സുഖകരമായ രീതിയില്‍ ഓടിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയും ട്രാഫിക് സംവിധാനം താളം തെറ്റുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഇതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Another traffic accident in Perambra