പേരാമ്പ്ര: പേരാമ്പ്രയിലെ കോളെജ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിലെ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പന്റ് ചെയ്തു. അന്നേദിവസം ബസ് ഡ്രൈവര്‍ ആയിരുന്ന ഇസ്മയില്‍ എന്നയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ആണ് സസ്പന്റ് ചെയ്തത്.

ഇന്ന് മുതല്‍ ആറുമാസത്തേക്ക് സസ്പന്റ് ചെയ്തതായാണ് ജോയിന്റ് ആര്‍ടിഒ ടി.കെ പ്രഗീഷ് ഉത്തരവ് നല്‍കിയത്. കെഎസ് യു നേതാക്കളും ജോയിന്റ് ആര്‍ടിഒ ടി.കെ പ്രഗീഷുമായി നടന്ന ചര്‍ച്ചക്ക് ശേഷം പൊലീസ് സ്‌റ്റേഷനില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തു.
ഡ്രൈവര്‍ ഇസ്മയില്‍ കുറ്റസമ്മതം നടത്തുകയും ഡ്രൈവിംഗ് ലൈസന്‍സ് സസ്പന്റ് ചെയ്യുന്ന നടപടിയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എംവിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വാഹനം അശ്രദ്ധമായും അമിത വേഗത്തിലുമാണ് ഓടിച്ചിരുന്നതെന്ന് പരാമര്‍ശിക്കുന്നുണ്ട്. ജോയിന്റ് ആര്‍ടിഒ ടി.കെ പ്രഗീഷ് ഉത്തരവ് നല്‍കിയതിനുശേഷമാണ് കെഎസ് യു നേതാക്കള്‍ പിരിഞ്ഞുപോയത്.
College student dies in Perambra; Bus driver's license suspended