പേരാമ്പ്ര: എംഎസ്എഫ് നിയോജകണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബസ് ബൈക്കില്‍ ഇടിച്ച് കോളെജ് വിദ്യാര്‍ത്ഥി മരിക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് മിനി സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ പൊലീസ് തടഞ്ഞു. ജില്ലാ സെക്രട്ടറി നിയാസ് കക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍ അധ്യക്ഷത വഹിച്ചു. ഷുഹൈബ് അരിക്കുളം സംസാരിച്ചു. സമരത്തിനിടെ നേതാക്കള്‍ ആര്‍ടിഒയുമായി ചര്‍ച്ച നടത്തി.
കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ അമിത വേഗവും അശ്രദ്ധയും അപകടം ഉണ്ടാക്കലും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ ഉറപ്പ് നല്‍കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
MSF Constituency Committee marches to Perambra RTO office