പേരാമ്പ്ര : കരുവണ്ണൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ അഗ്‌നിബാധപ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിദ്യാലയസുരക്ഷയെപ്പറ്റിയും കുട്ടികളില്‍ അവബോധമുണ്ടാക്കുന്നതിനായി സുരക്ഷാബോധവല്‍ക്കരണക്ലാസ്സും പ്രഥമശുശ്രൂഷപരിശീലനവും നടത്തി.

പേരാമ്പ്ര അഗ്‌നിരക്ഷനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. അപകടഘട്ടങ്ങളില്‍ സ്വയം രക്ഷയ്ക്കായി അറിഞ്ഞിരിക്കേണ്ട തായ സുരക്ഷയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു.
ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിന്റെയും അത്യാവശ്യഘട്ടങ്ങളിലുള്ള റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളുടെയും പ്രയോഗിക പരിശീലനം നല്‍കി. സിപിആര്‍ നല്‍കുന്ന രീതി കുട്ടികളെ കൊണ്ട് പരിശീലിപ്പിച്ചു.
സ്‌കൂള്‍ പ്രധാനാധ്യാപിക ടി.വി വിജയകുമാരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഭിലാഷ് നന്ദി പ്രകാശിപ്പിച്ചു.
Safety awareness campaign conducted at the co-housing camp