പേരാമ്പ്ര : പേരാമ്പ്രയില്‍ വീണ്ടും വില്പനക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. കാവില്‍ സ്വദേശി അശ്വന്ത് (26) ആണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി നടുവണ്ണൂര്‍ പുതുക്കൂടി താഴെ പൊതുറോഡ് മാര്‍ജിനില്‍ വെച്ചാണ് വില്പനക്കായി കൈവശം വച്ചിരുന്ന കഞ്ചാവുമായി ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്.
നിരോധിത മയക്കുമരുന്നിനത്തില്‍പ്പെട്ട 7.46 ഗ്രാം കഞ്ചാവാണ് പേരാമ്പ്ര പൊലീസ് യുവാവില്‍ നിന്ന് കണ്ടെടുത്തത്. പ്രതിയുടെ പേരില്‍ പൊലീസ് കേസ് എടുത്തു.
Youth arrested with cannabis for sale at perambra