പേരാമ്പ്ര: പേരാമ്പ്രയില്‍ വീണ്ടും രാസലഹരി ഇനത്തില്‍പ്പെട്ട എംഡിഎംഎ പിടിച്ചെടുത്തു. വില്പനക്ക് എത്തിച്ച എംഡിഎംഎയുമായി മധ്യവയസ്‌കന്‍ പിടിയില്‍. കടിയങ്ങാട് തോട്ടത്തില്‍ വീട്ടില്‍ താമസിക്കുന്ന ആവടുക്ക എള്ളുപറമ്പില്‍ സ്വദേശി അഷ്റഫ് (54)ആണ് അറസ്റ്റിലായത്.

ഇന്ന് രാവിലെ പുറവൂര്‍ വെട്ടിക്കുന്നത്ത് താഴ എന്ന സ്ഥലത്ത് വച്ച് വില്പനക്കായി കൈവശം വച്ചിരുന്ന 0.44 ഗ്രാം എംഡിഎംഎ യുമായാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെയും ഓടിച്ച KL10 AC 5784 നമ്പര്‍ വാഹനമടക്കം കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരില്‍ എസ്‌ഐ ഷമീര്‍ സ്വമേധയാ കേസ് എടുത്തു.
ഇന്നലെയും മയക്കുമരുന്ന് ഇനത്തില്‍ പെട്ട കഞ്ചാവുമായി പേരാമ്പ്രയില്‍ നിന്നും യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. കാവില്‍ സ്വദേശി അശ്വന്ത് (26)നെയാണ് 7.46 ഗ്രാമോളം വരുന്ന കഞ്ചാവോടെ കസ്റ്റഡിയില്‍ എടുത്തത്.
Drug hunt continues; Middle-aged man arrested with MDMA again in Perambra