പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് സംഘടിപ്പിക്കുന്ന പേരാമ്പ്ര പെരുമയുടെ ഭാഗമായി പേരാമ്പ്രയില്‍ ഒരുമാസം നീളുന്ന വ്യാപാരോത്സവം ആരംഭിച്ചുവെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിലവിലുള്ള വ്യാപാരമാന്ദ്യം മറികടക്കാന്‍ വ്യാപാരി വ്യവസായി സംഘടനകള്‍ സംയുക്തമായാണ് വ്യാപാരോത്സവം സംഘടിപ്പിക്കുന്നത്. പേരാമ്പ്രയിലെ കടകളില്‍ നിന്ന് 1000 രൂപയുടെ സാധനം വാങ്ങുന്നവര്‍ക്ക് സമ്മാന കൂപ്പണ്‍ നല്‍കും.
ടൗണില്‍ സ്ഥാപിച്ച ബോര്‍ ബേഡുകളില്‍ പതിച്ച ക്യുആര്‍ കോഡ് പരിശോധിച്ചാല്‍ ഓരോ കടകളും നല്‍കുന്ന ഓഫറുകളും സമ്മാനങ്ങളും അറിയാവുന്നതാണ്. മെയ് ആദ്യവാരം നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി മാരുതി എസ്-പ്രസോ കാറും രണ്ടാം സമ്മാനമായി ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും മൂന്നാം സമ്മാനമായി ഐ ഫോണും നല്‍കുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സബാസ്റ്റ്യന്‍, ഏരിയാ സെക്രട്ടറി ബി.എം മുഹമ്മദ്, ഷാജു ഹൈലൈറ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഒ.പി മുഹമ്മദ് ഷെരീഫ് ചീക്കിലോട്ട് എന്നിവര്‍ പങ്കെടുത്തു.
Perambra Peruma; Trade Festival begins