പേരാമ്പ്ര: പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുകകയായിരുന്ന സേഫ്റ്റി ബസ് ആണ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്ത് വെച്ച് ബൈക്കില്‍ ഇടിച്ച് അപകടമുണ്ടായത്.

മുളിയങ്ങല്‍ ചെക്യലത്ത് റസാക്കിന്റെ മകന്‍ ഷാദില്‍ (19) ആണ് മരിച്ചത്. ഷാദില്‍ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. ഉടൻ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസ് അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പേരാമ്പ്ര ഡിഗ്നിറ്റി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് ഷാദില്‍. പരീക്ഷ എഴുതി വീട്ടിലേക്കു പോകും വഴിയാണ് അപകടം ഉണ്ടായത്. ഇടിച്ച ശേഷം 10 മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷം ആണ് ബസ് നിന്നത് എന്നും നാട്ടുകാര്‍ പറഞ്ഞു.
Bus accident claims student's life in Perambra