പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ അപകടം ക്ഷണിച്ചു വരുത്തുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രകടനം നടത്തി.

ഈ റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിലില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. അനേകം പേര്‍ ഇപ്പോഴും ഗുരുതര പരിക്കുകളോടെ വീടുകളിലും ആശുപത്രികളിലും കഴിയുന്നുമുണ്ട്.
പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്ത് വെച്ച് മുളിയങ്ങല്‍ സ്വദേശിയായ ഷാദില്‍ (19) ഈ റൂട്ടിലോടുന്ന സേഫ്റ്റി ബസ് ഇടിച്ച് മരിക്കുകയുണ്ടായി. മത്സര ഓട്ടത്തിനിടയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ഈ റൂട്ടില്‍ സ്ഥിരമായ കാഴ്ച്ചയാണ്.
ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയം ഗൗരവമായി എടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ബസുകളുടെ ഫിറ്റ്‌നസ്, ബസ് ജീവനക്കാര്‍ ജോലി സമയത്ത് ലഹരി ഉപയോഗിക്കുന്നുണ്ടോ, ബസുകളുടെ അമിത വേഗവും അശ്രദ്ധയും നിയന്ത്രിക്കുക, എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ പരിഗണിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭം നടത്തുമെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
കൂടാതെ വലിയ വാഹനങ്ങള്‍ കടന്നു പോകാനുള്ള സൗകര്യങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ പട്ടണങ്ങളില്‍ റോഡിന് ഇരുഭാഗങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്ന സാഹചര്യം പേരാമ്പ്രയില്‍ ഉണ്ട് ഇത് വ്യാപാരികള്‍ക്കും പട്ടണത്തിലൂടെ വാഹനങ്ങള്‍ സുഖകരമായ രീതിയില്‍ ഓടിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയും ട്രാഫിക് സംവിധാനം താളം തെറ്റുന്നത് അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇത് കര്‍ശനമായി പൊലീസ് അധികാരികള്‍ ഇടപെടേണ്ടതുണ്ട്.
ആര്‍ടിഒ വാഹനങ്ങള്‍ പരിശോധിക്കുന്ന സംവിധാനങ്ങള്‍ കര്‍ശനമാക്കണം, പല ബസ്സുകളുടെയും ബോഡികളും ബസ്സിന്റെ ഉള്ളിലെ സീറ്റുകളും പഴക്കം ചെന്ന് കേടുപാട് പറ്റിയ അവസ്ഥയാണ് ഉള്ളത് ഇത് അപകടങ്ങള്‍ക്ക് കാരണമാവും.
സ്വകാര്യ ബസിന്റെ നിയന്ത്രണം ചില ഏജന്‍സികളാണ് നിയന്ത്രിക്കുന്നത് ഇത് അവസാനിപ്പിക്കേണ്ടതുണ്ട് ലഹരി ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുന്നവരെ നിയമനടപടിയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.
The competitive race of private buses should be ended; DYFI