---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററില്‍ ലിഫ്റ്റ് സ്ഥാപിച്ചു"
english_title: "Lift installed at Perambra Taluk Hospital Dialysis Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/280948/lift-installed-at-perambra-taluk-hospital-dialysis-center"
published_at: "2025-04-03T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee1ef3a4ae5_LIFT.JPG"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററില്‍ ലിഫ്റ്റ് സ്ഥാപിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററില്‍ ലിഫ്റ്റ് സ്ഥാപിച്ചു. താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററില്‍ സ്ഥാപിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനവും ഐ സി കോട്ട് ബെഡ്, കാര്‍ഡിയാക് ടേബിള്‍ എന്നിവ കൈമാറുന്ന ചടങ്ങും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. ലിഫ്റ്റ് രോഗികള്‍ക്ക് വളരെ ആശ്വാസമായി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററില്‍ ലിഫ്റ്റ് സ്ഥാപിച്ചു. താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററില്‍ സ്ഥാപിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനവും ഐ സി കോട്ട് ബെഡ്, കാര്‍ഡിയാക് ടേബിള്‍ എന്നിവ കൈമാറുന്ന ചടങ്ങും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. ലിഫ്റ്റ് രോഗികള്‍ക്ക് വളരെ ആശ്വാസമായി.

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ലിഫ്റ്റ് അനുബന്ധ സംവിധാനങ്ങള്‍ക്ക് വേണ്ടി ഏഴ് ലക്ഷം രൂപയും ഐ സി കോട്ട്, കാര്‍ഡിയാക് ടേബിള്‍ എന്നിവക്കുവേണ്ടി അഞ്ചര ലക്ഷം രൂപയുമാണ് ചിലവഴിച്ചത്. 

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ രജിത, ബ്ലോക്ക് അംഗങ്ങളായ പ്രഭാശങ്കര്‍ , ഗിരിജാ ശശി, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ എം.കുഞ്ഞമ്മത്, എസ്.കെ അസ്സൈനാര്‍, തറുവയ് ഹാജി, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.പി കരിം, ഹെഡ് നഴ്‌സ് രതി, മെഡിക്കല്‍ ഓഫീസര്‍ ആര്‍.ശ്രീജ, ഹെഡ് നഴ്‌സ് ജിനി മോള്‍ ജോസഫ്, വിനോദ് തിരുവോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/280948/lift-installed-at-perambra-taluk-hospital-dialysis-center)