വടകര: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 35 ാം ജില്ലാ സമ്മേളനം വടകര വില്ല്യാപ്പള്ള കല്ലേരി ഓഡിറ്റോറിയത്തില്‍ നടന്നു.

സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നാദാപുരം എംഎല്‍എ ഇ.കെ വിജയന്‍ നിര്‍വ്വഹിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്കും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.
കെപിഡിഎ ജില്ലാ പ്രസിഡന്റ് എം.ആര്‍ ബിജു അധ്യക്ഷത വഹിച്ചു. കെ.പി ബിന്ദു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.
നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രന്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ്, താമരശ്ശേരി ഡിവൈഎസ്പി കെ. സുഷീര്‍, ഡിവൈഎസ്പി വി.വി ബെന്നി, കെപിഒഎ സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്ത്, കോഴിക്കോട് സിറ്റി കെപിഒഎ ജില്ലാ സെക്രട്ടറി സി രപദീപ് കുമാര്‍, കോഴിക്കോട് റൂറല്‍ കെപിഎ ജില്ലാ സെക്രട്ടറി രജീഷ് ചെമ്മേരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
കെപിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടും കെപിഒഎ ജില്ലാ സെക്രട്ടറി ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടും കെപിഒഎ ജില്ലാ ട്രഷറര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
കെപിഒഎ ജില്ലാ നിര്‍വ്വാഹക സമിതി അംഗം പി ശ്രീജിത്ത് പ്രമേയം അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ വി.പി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അജീഷ് വാഴയില്‍ നന്ദിയും പറഞ്ഞു.
Kerala Police Officers Association district conference held at vadakara