പേരാമ്പ്ര: പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്റിനു കീഴില്‍ ആവള ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയതായി ആരംഭിച്ചിരിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

ബേക്കിങ് ടെക്നിഷ്യന്‍, സോളാര്‍ എല്‍ഇഡി ടെക്നിഷ്യന്‍ എന്നി രണ്ടു കോഴ്‌സ്‌കളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. കോഴ്‌സ് ഫീ സൗജന്യമായിരിക്കും.
യോഗ്യത; പത്താം ക്ലാസ്, കോഴ്‌സ് കാലാവധി ഒരു വര്‍ഷം, പ്രായപരിധി 15 മുതല്‍ 23 വരെ. എസ്‌സി, എസ്ടി ഭിന്നശേഷി വിഭാഗങ്ങള്‍ക് പ്രായ പരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്. ശനി, ഞായര്‍, മറ്റു ഒഴിവു ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍ നടക്കുന്നത്.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക് കേന്ദ്ര സര്‍ക്കാര്‍ അംഗികൃത സ്‌കില്‍ സര്‍ട്ടിഫിക്കറ് ലഭിക്കുന്നതാണ്. ഒരു ബാച്ചിലേക് 25 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക.
പത്താം തരം പൂര്‍ത്തിയാക്കിയ കുട്ടികള്‍, പത്താം തരം പൂര്‍ത്തിയാക്കി പഠനം നിര്‍ത്തിയ കുട്ടികള്‍, ഭിന്നശേഷി കുട്ടികള്‍, ആദിവാസി മേഖലയിലെ കുട്ടികള്‍, ഹയര്‍ സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പഠിക്കുന്നവര്‍, പഠനം പൂര്‍ത്തിയാക്കിയവര്‍ ഡിഗ്രി / മറ്റു കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
കോഴ്‌സിന്റെ ഭാഗമായി ഇന്‍ഡസ്ട്രയില്‍ വിസിറ്റ്, ജോബ് ട്രെയിനിങ്, ഇന്‍ഡസ്ട്രയില്‍ വിദ്ഗ്ധരുമായി സെഷന്, പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സ്, സ്‌കില്‍ ഡെവലൊപ്‌മെന്റ് ക്ലാസ് എന്നിവയും ലഭിക്കുന്നതായിരിക്കും.
കോഴ്‌സിന് താല്പര്യമുള്ളവര്‍ താഴെ കാണുന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കുക. https://forms.gle/fM9ZrbqiWQgeDrnJ9 കൂടുതല്‍ വിവരങ്ങള്‍ക്ക് 8139804818 എന്ന നമ്പറില്‍ ബന്ധപെടുക.
Registration for the Skill Development Center has begun