കാവുന്തറ: പള്ളിയത്ത് കുനി കാസ്‌ക കാവില്‍ മെയ് 24, 25 തിയ്യതികളില്‍ കാവില്‍ നിള ഓാഡിറ്റോറിയത്തില്‍ വെച്ചുനടത്തുന്ന ചക്ക മഹോത്സവത്തിന്റെ സ്വാഗത സംഘം രൂപകരിച്ചു. നടുവണ്ണൂര്‍ പഞ്ചായത്ത് 15ാം വാര്‍ഡ് അംഗവും ക്ഷേമകാര്യ ചെയര്‍പേഴ്‌സണുമായ കെ.കെ ഷൈമ ഉദ്ഘാടനം ചെയ്തു.

ചക്കയില്‍ നിന്നു വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിച്ചാല്‍ ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാവുമെന്നും, വലിയ മുതല്‍ മുടക്കില്ലാതെ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. എം.സി കുമാരന്‍ അധ്യക്ഷത വഹിച്ചു. സി.ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി. സി.കെ ബാലകൃഷ്ണന്‍ ചക്കമഹോത്സവത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. പി.എം ഷിബു സ്വാഗതം ആശംസിച്ച പരിപാടിയില്‍ പ്രൊഫസര്‍ വി.കെ. അബ്ദുള്ള, സി.എം ശശി ,റാഷിദ് എലങ്കമല്‍, പി.എം രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.എം സുനില്‍, പി.പി ബൈജു, എസ്.ഷഫീഖ് എന്നിവര്‍ സ്വാഗത സംഘം രൂപീകരണത്തിന് നേതൃത്വം നല്‍കി. പി.പി രജില, ഒ.എം മിനി, കെ.കെ ഷൈമ, പ്രൊഫസര്‍ വി.കെ അബ്ദുളള, പ്രൊഫ. അഹമ്മദ് ഗുലൂസ്, പി. അച്ചുതന്‍ എന്നിവര്‍ രക്ഷാധികാരികളായും, സി.ബാലന്‍ ചെയര്‍മാനായും, സി.കെ ബാലകൃഷ്ണന്‍ കണ്‍വീനര്‍, എം.സി കുമാരന്‍ ട്രഷററായും 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
A welcome group was formed as part of the Jackfruit Festival.