വടകര: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 35 ാം ജില്ലാ സമ്മേളനത്തിന് വടകരയില്‍ തുടക്കമായി.
സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാ കമ്മറ്റി യോഗം ഇന്ന് രാവിലെ 10.00 മണിക്ക് വടകര ജില്ലാ പൊലീസ് ഓഫീസിനടുത്ത ഹാളില്‍ വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജില്ലാ പ്രസിഡണ്ട് എം.ആര്‍ ബിജു അധ്യക്ഷത വഹിച്ചു. കെപിഎ ജില്ലാ പ്രസിഡണ്ട് വി.പി സുനില്‍ ആശംസ അര്‍പ്പിച്ച ചടങ്ങില്‍ പ്രശാന്ത് പി.വി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി പി മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സി ഗഫൂര്‍ വരവു ചെലവ് കണക്കും പി.വി പ്രശാന്ത് പ്രമേയങ്ങളും അവതരിപ്പിച്ചു.
തുടര്‍ന്ന് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ നിര്‍വ്വാഹക സമിതി അംഗങ്ങളായാ രാജേഷ് കെ സ്വാഗതവും കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
KPOA Kozhikode Rural District Conference begins in Vadakara