കടിയങ്ങാട് : ഗുജറാത്തിൽ ടയറിൽ കാറ്റ് നിറക്കുമ്പോൾ പൊട്ടിത്തെറിച്ച് അപകടത്തിൽ കടിയങ്ങാട് മഹിമ സ്വദേശി മരിച്ചു. കോവുമ്മൽ സുരേഷ് (50 ) ആണ് മരിച്ചത്.

ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയർ കമ്പനി നടത്തി വരികയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. നാളെ (തിങ്കൾ) ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദ്ദേഹം തുടർന്ന് വീട്ടു വളപ്പിൽ സംസ്ക്കരിക്കും.
പിതാവ് കുഞ്ഞിക്കുട്ടി നായർ. മാതാവ് പരേതയായ നാരായണി അമ്മ. ഭാര്യ ഷീബ (പന്തിരിക്കര ). മക്കൾ ആകാശ് (ബി.ടെക് വിദ്യാർത്ഥി), അശ്വിൻ (എസ്എസ്എൽസി വിദ്യാർത്ഥി).
സഹോദരങ്ങൾ ഗീതാ അച്യുതൻ നായർ (ചരണ്ടത്തൂർ), പത്മിനി രാമകൃഷ്ണൻ (പന്തിരിക്കര), ഷിജി അനീഷ് (ഉള്ള്യേരി ).
A native of Kadiyangad died after a tire burst in Gujarat