പേരാമ്പ്ര: നൊച്ചാട് ജനകീയ ഫെസ്റ്റ് 2025 ഏപ്രില്‍ 26സമാപന ദിവസമായ ഇന്ന് വൈകീട്ട് സാംസ്‌കാരിക ഘോഷയാത്ര വെള്ളിയൂര്‍ എയുപി സ്‌കൂളിനു സമീപത്ത്നിന്നാണ് ആരംഭിക്കുന്നത്
മത്സരാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ 17 വാര്‍ഡുകള്‍ പങ്കെടുക്കുന്നു.വൈകീട്ട് സമാപന സമ്മേളനം ബഹുകായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എംഎല്‍എ ടിപി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വടകര എംപി ഷാഫി പറമ്പില്‍ മുഖ്യാധിഥിയായും പങ്കെടുക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ഷീജ ശശി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, എം.കുഞ്ഞമ്മത്, മുനീര്‍ എരവത്ത്,ആര്‍.കെ മുനീര്‍, ഇ.ടി സോമന്‍,മോഹനന്‍ , വത്സന്‍ എടക്കോടന്‍, സുരേഷ് വാളൂര്‍, എം.കുഞ്ഞിരാമനുണ്ണി, കെ.പി ആലിക്കുട്ടി തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് എംടിക്ക് ആദരം എഴുത്തിന്റെ പെരുന്തച്ചന്‍, യോദ്ധ കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, പ്രശസ്ത പിന്നണി ഗായകന്‍ നിഷാത് നയിക്കുന്ന മ്യൂസിക്ക് നൈറ്റ്, 11മണിക്ക് ആകാശ കാഴച എന്നീ പരിപാടികള്‍ അരങ്ങേറും
Today is the closing day of the Nochadu Janakiya Fest.