പേരാമ്പ്ര : രാസലഹരി ഇനത്തില്‍പ്പെട്ട എംഡിഎംഎ പിടിച്ചെടുത്തു. കരുവണ്ണൂര്‍ സ്വദേശി മുണ്ടക്കാട് തൊടി മുഹമ്മദ് റിസ്വാന്‍ (25) ആണ് പിടിയിലായത്.
ഇന്ന് രാവിലെ നടുവണ്ണൂര്‍ കാവുന്തറയിലെ വീട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 70.276 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. എസ്‌ഐ ഷമീര്‍ പ്രതിയുടെ പേരില്‍ കേസെടുത്തു.
Man arrested with drugs stored at home