പേരാമ്പ്ര: പുനര്‍നിര്‍മിച്ച കൈപ്രം ജുമാ മസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരിപാടികള്‍ ഏപ്രില്‍ 26,27 ദിവസങ്ങളിലായും നടത്തുമെന്നും, ഏപ്രില്‍ 28 തിങ്കള്‍ മഗ്രിബ് നിസ്‌കാരത്തിനു നേതൃത്വം നല്‍കി കൊണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ചരിത്ര പരമായി ഏറെ പഴക്കവും പ്രാധാന്യവും കല്‍പ്പിക്കപ്പെടുന്നവയാണ് കൈപ്രം പള്ളിയും ശ്മാശനവും. മലബാറിലെ ആദ്യകാല പള്ളികളില്‍ ഒന്നായാണ് ഇത് എണ്ണപ്പെടുന്നത്. ഇവിടെ നിര്‍മ്മിക്കപ്പെട്ട പ്രഥമ പള്ളിക്ക് 900 വര്‍ഷമെങ്കിലും പഴക്കമുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പൊന്നാനിയില്‍ നിന്നും മത പ്രബോധനത്തിനായി എത്തിയവരാണ് കൈപ്രം പള്ളിയില്‍ ദര്‍സ് സ്ഥാപിച്ചു പള്ളിയെ ഒരു സാംസ്‌കാരിക കേന്ദ്രമാക്കി വളര്‍ത്തിയെടുത്തത്.
വിദൂര ദേശങ്ങളില്‍ നിന്ന് പോലും ജുമുഅ നിസ്‌കാരത്തിനും മയ്യിത്തുകള്‍ ഖബറട ക്കാനും കൈപ്രം പള്ളിയെയാണ് കാലങ്ങളോളം വിശ്വാസികള്‍ ആശ്രയിച്ചിരുന്നത്. ജീവിത കാലത്ത് ജാതി മത ഭേദമന്യേ ഒട്ടേറെ മനുഷ്യര്‍ക്ക് അഭയവും ആശ്വാസവും നല്‍കിയ നിരവധി സൂഫി വര്യരുടെ ഖബറുകള്‍ ഇവിടെയുണ്ട്.
നിരവധി പേരാണ് ദിവസവും പ്രാര്‍ത്ഥനക്കും സന്ദര്‍ശനത്തിനുമായി കൈപ്രം പള്ളിയില്‍ എത്തിച്ചേരുന്നത്.
മുനീര്‍ ഹുദവി വിളയില്‍, അബ്ദുല്‍ ഗഫൂര്‍ മൗലവി കീച്ചേരി എന്നിവര്‍ പ്രഭാഷണം നടത്തുമെന്നും, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി എം കോയ മുസ്ലിയാര്‍ പങ്കെടുക്കുമെന്നും
28 ന് നടക്കുന്ന ഉദ്ഘാടനസംഗമത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ശൈഖുനാ എം ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, ഡോ. ബഹാ ഉദ്ധീന്‍ മുഹമ്മദ് നദ്വി, സയ്യിദ് സനാഉല്ല തങ്ങള്‍ പാനൂര്‍, റഫീഖ് സക്കരിയ്യ ഫൈസി, അലി തങ്ങള്‍ പലേരി, അബ്ദുല്‍ ബാരി മുസ്ലിയാര്‍, അഷ്‌കര്‍ മൗലവി തുടങ്ങി യ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രാര്‍ത്ഥന സദസ്സിന് സമസ്ത മുശാവറ അംഗം ഒളവണ്ണ അബൂബക്കര്‍ ദാരിമി നേതൃത്വം നല്‍കുന്നതാണ്. ബഷീര്‍ സഖാഫി, ടി.കെ ഫൈസല്‍, കെ.എം കരീം, പി.കെ റാഫി തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Renovated Kaipram Juma Masjid inaugurated