കൊയിലാണ്ടി: കൊയിലാണ്ടിമേഖലയില്‍ വീണ്ടും മയക്കുമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎ യുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍.തടോളിതാഴെ നടേരിസ്വദേശി സാംസന്‍ വില്ലയില്‍ വിശാല്‍ (36), കാഞ്ഞിലശ്ശേരി സ്വദേശി പുത്തന്‍ പുരയില്‍ എ.സി.കെ ഹാഷിദ് (34) എന്നിവരാണ് പിടിയിലായത്.

തടോളിതാഴെ നടേരി സ്വദേശി സാംസന്‍ വില്ലയില്‍ വിശാലിനെ ഇന്ന് രാവിലെ കൊയിലാണ്ടി അരികുളം വില്ലേജില്‍ തടോളി താഴെ വച്ച് 0.26 ഗ്രാം എംഡിഎം എ യുമായാണ് പോലീസ് അറസ്റ്റു ചെയ്തത്.കാഞ്ഞിലശ്ശേരി സ്വദേശി പുത്തന്‍ പുരയില്‍ ഹാഷിദിനെ ഇന്നലെ വൈകീട്ട് കൊയിലാണ്ടി പൂക്കാട് വച്ച് 0.20 ഗ്രാം എം ഡി എം എ യുമായാണ് പൊലീസ് അറസ്റ്റു ചെയ്തത്.പ്രതികളുടെ പേരില്‍ കൊയിലാണ്ടി പൊലീസ് സ്വമേധയാ കേസെടുത്തു.
Another drug bust in Koyilandy