കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ യുവാവിന്റെ ജഡം കണ്ടെത്തി. കാരക്കട മലഞ്ചരക്ക് കടക്ക് പുറകിലായിട്ടാണ് സംഭവം കണ്ടെത്തിയത്.

മൃതദേഹത്തിനു ഏതാനും ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ രാവിലെ മുതലെ അങ്ങാടിയില്‍ ദുര്‍ഗന്ധം വമിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടത്തിയത്. മൃതദേഹം അങ്ങാടിയില്‍ നിന്നും മൂന്ന് ദിവസമായി കാണാതെയായ പശ്ചിമ ബംഗാള്‍ സ്വദേശിയുടേതാണെന്ന് സംശയിക്കുന്നുണ്ട്.
ബംഗാള്‍ സ്വദേശി മഹേഷ് ദാസിനെ മൂന്ന് ദിവസമായി കാണാതെയായത്.സുഹൃത്തുക്കള്‍ ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
A young man's body was found decomposed in a well in Kurachundu market.