പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലെക്ക് ടി.വി സംഭാവനയായി നല്‍കി. ലയന്‍സ് ക്ലബ്ബ് പേരാമ്പ്ര യൂനിറ്റാണ് ഡയാലിസിസ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്വാന്തനമേകാന്‍ പുതിയ ടിവി സെറ്റ് സംഭാവനയായി നല്‍കിയത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഭാസ്‌ക്കരന്‍ അളകാപുരിയില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. ശ്രീജ അധ്യക്ഷത വഹിച്ചു. ഏ.കെ. തറുവയ് ഹാജി ചടങ്ങിന് സ്വാഗതം പറഞ്ഞു.ഹെഡ് നഴ്‌സ് രാധ, സുരേഷ് നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Perambra Block Panchayat donated a TV to the Taluk Hospital Dialysis Center