പേരാമ്പ്ര: ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മേധ ഇഷാനിയുടെ രണ്ടാമത്തെ പുസ്തകം' മഴത്തുള്ളികള്‍ 'ഏപ്രില്‍ 5 ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പേരാമ്പ്ര ' ഇടം'' ആര്‍ട്ട് ഗാലറി ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്യും.

പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ ആണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുക. ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ എം. സതീശന്‍ പുസ്തകം ഏറ്റുവാങ്ങും. പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.
കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മേധ എഴുതിയ പുസ്തകം' എന്റെ കൂട്ടുകാര്‍ ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലാമത്തെ വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, കലാം വേള്‍ഡ് റെക്കോര്‍ഡ്, കിഡ്‌സ് ടാലന്റ് ഫൗണ്ടേഷന്‍ എന്നിവയില്‍ ഇടം നേടിയ ഈ കൊച്ചു മിടുക്കി ചിത്രരചനയിലും ക്വിസ്സ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
നാടക പ്രവര്‍ത്തകനും കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വല്‍സന്‍ എടക്കോടന്റെയും അധ്യാപികയായ നിതാ ഭരതന്റെയും ഏകമകളാണ് മേധ ഇഷാനി.
Medha Ishani's second book to be released on April 5