നന്തി ബസാര്‍: ഗ്ലോബല്‍ കെ.എം.സി.സി തിക്കോടി മേഖലക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. 2023-2025 വര്‍ഷത്തേക്കുള്ള തിക്കോടി മേഖല ഗ്ലോബല്‍ കെ.എംസി.സിയുടെ ജനറല്‍ ബോഡി യോഗം ജില്ലാ ലീഗ് സിക്രട്ടറി ടി.ടി. ഇസ്മയില്‍ ഉല്‍ഘാടനം ചെയ്തു.

മന്നത്ത് മജീദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. എ.പി. ഷഫീഖ് ഭാരിമിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ചെയര്‍മാന്‍ സഹദ് പുറക്കാട് ആമുഖ പ്രഭാഷണം നടത്തി. കഴിഞ്ഞ കമ്മിറ്റിയുടെ റിപോര്‍ട്ട് സെക്രട്ടറി അന്‍ഷിദുംവരവ് ചെലവ് കണക്ക് ട്രഷറര്‍ വി.എം ഉമ്മര്‍ സാഹിബ് അവതരിപ്പിച്ചു. 2018ല്‍ നിലവില്‍ വന്ന ഗ്ലോബല്‍ കെഎംസിസി തിക്കോടി മേഖല കമ്മിറ്റി ഈ കാലയളവില്‍ ഏകദേശം അരകോടിയോളം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ റിട്ടേണിങ്ങ് ഓഫീസര്‍ കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി. ഹനീഫ നിയന്ത്രിച്ചു. പ്രസിഡന്റായി ഖത്തറില്‍ നിന്നുള്ള കെ. ഹംസ സാഹിബിനെയും, ജനറല്‍ സെക്രട്ടറിയായി ദുബായില്‍ നിന്നുള്ള എം.കെ. സിറാജിനെയും, ട്രഷററായി ആമ്പിച്ചികാട്ടില്‍ ഹമീദ് സാഹിബിനെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
8 അംഗ ഉപദേശക സമിതി അംഗങ്ങളെയും 10 സഹ ഭാരവാഹികളും ജിസിസി കോഡിനേഷന്‍ ചെയര്‍മാന്‍, കണ്‍വീനര്‍, ഇന്ത്യയിലെ കോഡിനേറ്റര്‍, 31 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയാണ് നിലവില്‍ വന്നത്. അന്‍ഷിദ് നടമല്‍ സ്വാഗതവും ഇശല്‍ ബഷീര്‍ നന്ദിയും പറഞ്ഞു.
true vision koyilandy New leaders for Global KMCC Thikkodi region