പന്തിരിക്കര: സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും മൈലാഞ്ചി മൊഞ്ചൊരുക്കി വലിയ പെരുന്നാള്‍ ആഘോഷിച്ച് ചങ്ങരോത്ത് ജിഎല്‍പിഎസ്.

പിടിഎ പ്രസിഡന്റ് അമൃത് ലാല്‍ കുഞ്ഞുകൈകളില്‍ മൈലാഞ്ചി ഇട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
മെഹന്തി ഫെസ്റ്റില്‍ കുഞ്ഞികൈകളില്‍ മൈലാഞ്ചി മൊഞ്ച് നിറഞ്ഞപ്പോള്‍ കുഞ്ഞു മനസും സന്തോഷം കൊണ്ട് മതിമറന്നു. കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന ആഘോഷത്തിന് മാറ്റ്ക്കൂട്ടി.
പ്രധാനധ്യാപകന്‍ പ്രദീപന്‍ മണ്ണാര്‍ക്കണ്ടി, പിടിഎ എക്‌സിക്യൂട്ടീവ് അംഗം ലിബാഷ്, അധ്യാപിക രജിത എന്നിവര്‍ സംസാരിച്ചു.
A big feast was celebrated by preparing a garland of henna at panthirikkara