ചക്കിട്ടപ്പാറ : ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022-23 ല്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കൃഷിയിടങ്ങളിലെ സോളാര്‍ ഫെന്‍സിങ് പദ്ധതി ആരംഭിച്ചു.

പി.സി. ഷാജു പാലമറ്റം ചെമ്പനോട എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വിവിധ കര്‍ഷകരുടെ കൃഷിയിടങ്ങളിലായി 2450 മീറ്റര്‍ ആണ് പദ്ധതി നടപ്പിലാക്കിയത്.
വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കുന്നത് ആദ്യമായാണ്. 3,67,500/- രൂപ ഗ്രാമപഞ്ചായത്ത് വിഹിതവും 3,67,500/-രൂപ ഗുണഭോക്തൃ വിഹിതവും ഉപയോഗിച്ചാണ് 7 കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ പദ്ധതി നടപ്പിലാക്കിയത്.
പദ്ധതി നടപ്പിലാക്കിയ കൃഷിയിടങ്ങളില്‍ എല്ലാം വന്യ മൃഗങ്ങളെ വളരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ചടങ്ങില്‍ വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി അധ്യക്ഷത വഹിച്ചു.
ജന പ്രതിനിധികളായ വി.കെ ബിന്ദു, ഇ.എം ശ്രീജിത്ത്, വിനിഷ ദിനേശന്‍, കെ.എ ജോസ് കുട്ടി, ചക്കിട്ടപ്പാറ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ്, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, സോളാര്‍ ഫെന്‍സിങ് പദ്ധതി ഗുണ ഭോക്താക്കള്‍, പദ്ധതി നടപ്പിലാക്കിയ ഗവ: അംഗീകൃത ഏജന്‍സിയായ ഐഎന്‍കെഇഎല്‍ന്റെ പ്രധിനിധി ദീപു, കോണ്‍ട്രാക്ടര്‍ സിബി, കര്‍ഷകര്‍, കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
3-ാം വാര്‍ഡ് അംഗം ലൈസ ജോര്‍ജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി ഓഫീസര്‍ ടി.ജെ ജിജോ ജോസഫ് നന്ദിയും പറഞ്ഞു.
Inauguration of solar fencing project in agricultural fields at chakkittapara