കൊയിലാണ്ടി : ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംയുക്ത സമിതി കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ഭക്ഷ്യ ധാന്യങ്ങള്‍ വെട്ടിക്കുറച്ച കേന്ദ്ര നടപടി പുന:സ്ഥാപിക്കുക, ഇപ്പോസ് മിഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, മണ്ണെണ്ണ വിതരണം നിര്‍ത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് റേഷന്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തിയത്.
ധര്‍ണ്ണ കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ് പി. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ശശിധരന്‍ മങ്ങര അധ്യക്ഷത വഹിച്ചു.
നഗരസഭ കൗണ്‍സിലര്‍ വി.പി. ഇബ്രാഹിംക്കുട്ടി, മാലേരി മൊയ്തു, കെ.കെ പരീത്, റഫീഖ്, പി.വി. സുധന്‍, എം.കെ. രാമചന്ദ്രന്‍, വി.പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യു. ഷിബു നന്ദിയും പറഞ്ഞു.
A march and dharna was organized in front of the Head Post Office at koilandy